രാമപ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

ഐടി ജീവനക്കാരിയായ യുവതിയുടെ പ്രസവം നാളെയായിരുന്നു നടക്കേണ്ടിയിരുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ സമൃദ്ധി ഭവാനെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. രാംലല്ല പ്രതിഷ്ഠാ സമയത്ത് പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന യുവതിയുടെ അഭ്യര്‍ഥന ഡോക്ടര്‍മാര്‍ അംഗീകരിക്കുകയായിരുന്നു.

ഐടി ജീവനക്കാരിയായ യുവതിയുടെ പ്രസവം നാളെയായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് കുഞ്ഞ് പിറക്കണമെന്ന അവരുടെ ആഗ്രഹത്തെ തുടര്‍ന്ന്  ആ മൂഹൂര്‍ത്തത്തില്‍ പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ഡോക്ടര്‍ ചന്ദ്രകാന്ത് ബറൂരെ പറഞ്ഞു. 12. 30നാണ് കുഞ്ഞ് ജനിച്ചതെന്നും അമ്മയും മകനും സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായി നിരവധി ഗര്‍ഭിണികള്‍ വിവിധ ആശുപത്രികളിലായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ദിവസത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രാമന്റെ ഗുണഗണങ്ങള്‍ ഉണ്ടാകുമെന്ന വിശ്വാസമാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi
cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
X

FOLLOW US

ON GOOGLE DISCOVER